
കിൻഡർ ഹോസ്പിറ്റൽ, കൊച്ചിക്ക് എൻ.എ.ബി.എച്ച് അംഗീകാരം ലഭിച്ചതിന്റെ സർട്ടിഫിക്കറ്റ് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് കൈമാറുന്നു. ഡോ. വി.കെ. പ്രദീപ് കുമാർ,രഞ്ജിത് കൃഷ്ണൻ,ഡോ. ചാർലി ചെറിയാൻ, ഡോ. നൂർദ്ദീൻ അബ്ദുൽ, പി എം റസ്സൽ, സതീഷ് കുമാർ,ആന്റോ ട്വിങ്കിൾ എന്നിവർ സമീപം.
കൊച്ചി: കിൻഡർ ഹോസ്പിറ്റൽ, കൊച്ചി എൻ.എ.ബി.എച്ച് അംഗീകാരം ലഭിച്ചതിന്റെ സർട്ടിഫിക്കറ്റ് കൈമാറലും, കിൻഡർ ഹോസ്പിറ്റൽസ് ഗ്രൂപ്പിന്റെ പുതിയ യൂണിറ്റുകൾ ആരംഭിക്കുന്നതിന്റെ ഔദ്യോഗിക പ്രഖ്യാപനവും വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് നിർവഹിച്ചു.മികച്ച ആരോഗ്യ പരിചരണത്തിനും ഗുണനിലവാരത്തിനും ലഭിക്കുന്ന എൻ.എ.ബി.എച്ച്അംഗീകാരമാണ് കിൻഡർ ഹോസ്പിറ്റൽസ് കൊച്ചിക്ക് ലഭിച്ചത്. കിന്‍ഡർ ഹോസ്പിറ്റൽസ് ഗ്രൂപ്പിന് നിലവിൽ കൊച്ചി, ചേർത്തല, ആലപ്പുഴ, ബാംഗ്ലൂർ തുടങ്ങിയ സ്ഥലങ്ങൾക്ക് പുറമേ കൊല്ലം, മാലക്കര (ആറന്മുള) തുടങ്ങിയ സ്ഥലങ്ങളിൽ കിൻഡർ ഹോസ്പിറ്റൽസ് പ്രവർത്തനം ആരംഭിക്കും. സെന്റ് ജോസഫ് ഹോസ്പിറ്റൽ മാലക്കരയും, കൊല്ലത്ത് മാർക്ക് ഗ്രൂപ്പ് ഓഫ് കമ്പനീസുമായി സഹകരിച്ചാണ് കിൻഡർ ഹോസ്പിറ്റൽസ് ഗ്രൂപ്പ് സെന്ററുകൾ ആരംഭിക്കുന്നത്. കോഴിക്കോട്, എടപ്പാള്‍ എന്നിവിടങ്ങളിൽ പ്രമുഖ ഹോസ്പിറ്റൽസുമായി ചേർന്ന് ഉടൻ തന്നെ പുതിയ സെന്ററുകളും ആരംഭിക്കുമെന്നും അറിയിച്ചു.കേരളത്തിലെ വിവിധ ഭാഗങ്ങളിലേക്ക് കുറഞ്ഞ നിരക്കിൽ മികച്ച ആരോഗ്യപരീക്ഷ നൽകുന്ന കിൻഡർ കെയർ മോഡൽ വ്യാപിപ്പിക്കുന്നതാണ് ഈ പുതിയ സംരംഭങ്ങളുടെ ലക്ഷ്യം, എന്ന് കിൻഡർ ഗ്രൂപ്പ് ചെയർമാൻ ഡോ. വി.കെ. പ്രദീപ്കുമാർ അറിയിച്ചു. അടുത്ത ഘട്ടത്തിൽ തിരുവനന്തപുരം, കോട്ടയം എന്നിവിടങ്ങളിലും കിൻഡർ ഹോസ്പിറ്റലുകൾ ആരംഭിക്കാനാണ് പദ്ധതിയെന്നും അദ്ദേഹം അറിയിച്ചു.ചടങ്ങിൽ കിൻഡർ ഗ്രൂപ്പ് ചെയർമാൻ ഡോ. വി.കെ. പ്രദീപ് കുമാർ, കിൻഡർ ഹോസ്പിറ്റൽസ് ഗ്രൂപ്പ് സി.ഇ.ഒ രഞ്ജിത് കൃഷ്ണൻ, സെന്റ് ജോസഫ് ഹോസ്പിറ്റൽ മാലക്കര മാനേജിങ് ഡയറക്ടർ ഡോ. ചാർലി ചെറിയാൻ, മാർക്ക് ഗ്രൂപ്പ് ഓഫ് കമ്പനീസ് മാനേജിംഗ് പാർട്ണർ ഡോ. നൂർദ്ദീൻ അബ്ദുൽ, ഫോർ ഫ്രണ്ട് ടെക്നോളജിസ് സി.ഇ.ഒയും ഫൗണ്ടറുംമായ പി എം റസ്സൽ, കിൻഡർ ഹോസ്പിറ്റൽസ് കൊച്ചി സി.ഓ.ഓ സതീഷ് കുമാർ, കിൻഡർ ഹോസ്പിറ്റൽ ചേർത്തല സി.ഓ.ഓ ആന്റോ ട്വിങ്കിൾ എന്നിവർ പങ്കെടുത്തു.
Photo Courtesy - Google








